08 April, 2022 09:04:58 AM


ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപണം: മർദനമേറ്റു യുവാവ് മരിച്ചു



പാലക്കാട്: കടയുടെ മുന്നിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചുകൊണ്ട് ഒരു സംഘം ആളുകളുടെ മർദനമേറ്റു യുവാവ് മരിച്ചു. ഇന്നു പുലർച്ചെ 1.45 ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. മലമ്പുഴ കടുക്കാംകുന്ന് കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് ( 27 ) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

മർദ്ദനത്തിൽ അവശനായി റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K