09 April, 2022 02:46:39 PM


ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ കണ്ണൂരിൽ: ഗംഭീരസ്വീകരണവുമായി ഇടതു നേതാക്കൾ

 

ക​ണ്ണൂ​ർ: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ എ​ത്തി. ചെ​ന്നൈ​യി​ല്‍ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് സ്റ്റാ​ലി​നെ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സ്റ്റാ​ലി​നെ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍, ഡി​എം​കെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പു​തു​ക്കോ​ട്ട മു​രു​കേ​ശ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ടി​ച്ച് കൂ​ടി​യി​രു​ന്നു. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന കേ​ന്ദ്ര - സം​സ്ഥാ​ന ബ​ന്ധ​ത്തെ​പ്പ​റ്റി​യു​ള്ള സെ​മി​നാ​റി​ൽ മു​ഖ്യാ​തി​ഥി​യാ​ണ് എം.​കെ. സ്റ്റാ​ലി​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കെ.​വി.​തോ​മ​സ്, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. ഡി എം കെ സംസ്ഥാന പ്രവർത്തകസമ്മേളനത്തിലും സ്റ്റാലിൻ പങ്കെടുക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K