11 April, 2022 01:58:13 PM


ആ​റു വ​യ​സു​കാ​ര​ന് ഇരുചക്ര വാഹനത്തിൽ മ​ഡ് റേ​സിം​ഗ് പ​രി​ശീ​ലനം: പി​താ​വി​നെ​തി​രേ കേ​സ്‌



പാ​ല​ക്കാ​ട്: ആ​റു​വ​യ​സു​കാ​ര​ന് മ​ഡ് റേ​സിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് അ​ബ്ദു​ള്ള​യ്ക്കെ​തി​രേ​യാ​ണ് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​പ്രി​ൽ 16, 17 തീ​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന മ​ഡ് റേ​സിം​ഗി​നാ​യി കാ​ടാ​ങ്കോ​ട് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം ആ​റു​വ​യ​സു​കാ​ര​നെ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ട​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ടോ​യ് ബൈ​ക്കാ​ണ് മ​ഡ് റേ​സിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി കു​ട്ടി ഉ​പ​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, മ​ഡ് റേ​സിം​ഗ് ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പാ​ല​ക്കാ​ട് സൗ​ത്ത് സി​ഐ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K