13 April, 2022 06:47:14 PM


ശമ്പളം ഇല്ല: ഏപ്രിൽ 28ന് കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കും



തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സമരത്തിലേക്ക്. മുന്നോടിയായി ഏപ്രിൽ 28ന് കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കും. മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥത, വിഷു, ഈസ്റ്റർ ആഘോഷങ്ങളെത്തിയിട്ടും മാര്‍ച്ച് മാസത്തിലെ ശമ്പളം നല്‍കാത്തത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യുസി ചീഫ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും എ.ഐ.ടി.യു.സി അറിയിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K