17 April, 2022 07:33:10 PM


മൂര്‍ഖന്‍റെ 'പ്രതികാരം'; ഏഴു മാസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് ഏഴ് തവണ



ലഖ്നൌ: പാമ്പ് കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് ഉത്തര്‍പ്രദേശിലെ ഒരു യുവാവ്. കഴിഞ്ഞ ഏഴു മാസത്തിനിടെ യുവാവിനെ ഏഴു തവണയാണ് പാമ്പ് കടിച്ചത്. രാംപൂരിലാണ് സംഭവം നടന്നത്. ബബ്ലു എന്ന യുവാവാണ് തുടര്‍ച്ചയായി പാമ്പിന്‍റെ ആക്രമണം നേരിടുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബബ്ലു ഒരുമിച്ച് പോകുകയായിരുന്ന രണ്ടു പാമ്പുകളില്‍ ഒന്നിനെ തല്ലിക്കൊന്നിരുന്നു. രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് യുവാവിനോട് പ്രതികാരം വീട്ടുകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഒരോ വട്ടവും അത്ഭുതകരമായിട്ടാണ് ബബ്ലു രക്ഷപ്പെട്ടത്. ഒരോ തവണ പാമ്പ് കടിക്കാന്‍ വരുമ്പോഴും വടി കൊണ്ട് പാമ്പിനെ നേരിടുകയാണ് പതിവ്. കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗ്ഗമായ ബബ്ലുവിന് ജോലിക്കായി പോലും വീട്ടില്‍ നിന്ന്  പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുന്നത് കൊണ്ട് മാത്രമാണ് ഓരോ തവണയും യുവാവിനെ രക്ഷിക്കാന്‍ സാധിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K