19 April, 2022 12:18:06 PM


'സാധാരണക്കാരി'; ജെബിയെ സ്ഥാനാർഥിയാക്കിയതിൽ പരിഹസിച്ച് ഷാനിമോൾ



ആലപ്പുഴ: ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സീറ്റ് നല്‍കിയത് സാധാരണക്കാരിയായ പ്രവര്‍ത്തകയ്ക്കെന്ന് രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോള്‍ പരിഹസിച്ചത്. വിപ്ലവകരമായ തീരുമാനം ദേശീയതലത്തില്‍ ഗുണംചെയ്യും. രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ്. തിരഞ്ഞെടുപ്പ് സമിതിയെ നോക്കുകുത്തിയാക്കിയതിന് നേതൃത്വത്തിന് അഭിനന്ദനമെന്നും ഷാനിമോള്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K