13 May, 2022 07:32:10 AM


പ്രകൃതിവാതകനീക്കം തടഞ്ഞ് യുക്രെയ്ൻ; റഷ്യയ്ക്ക് വൻ തിരിച്ചടി



കീവ്: തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക നീക്കം യുക്രെയ്ൻ തടഞ്ഞു. ഇതിന്‍റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും മുടങ്ങും.

യുക്രെയ്ന്‍റെ അപ്രതീക്ഷിത നീക്കം റഷ്യയ്ക്ക് വൻ തിരിച്ചടിയാണ്. റഷ്യൻ സേനയുടെ നിയന്ത്രണത്തിൽ നിന്ന് ഹർകീവിലെ നാലു ഗ്രാമങ്ങൾ കൂടി യുക്രെയ്ൻ തിരിച്ചുപിടിച്ചിട്ടുണ്ട്. റഷ്യയുടെ യുദ്ധ ടാങ്കുകൾ തകർത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള മുന്നേറ്റം യുക്രെയ്ൻ സേന തടഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K