31 May, 2022 12:03:54 PM


എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫി​ന്‍റെ അശ്ലീല വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ



കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫി​ന്‍റെ വ്യാ​ജ അശ്ലീല വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

മു​സ്‌​ലീം ലീ​ഗു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് തെ​രു​വി​ൽ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് ബോ​ധം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​ന് ശേ​ഷം ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K