03 June, 2022 06:32:46 PM


ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു



ഷാര്‍ജ: ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്‌​ കടക്കുമ്ബോള്‍ കാറിടിക്കുകയായിരുന്നു. അല്‍ നഹ്​ദയിലാണ്​ സംഭവം. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്‌​ സംസ്കരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K