07 June, 2022 11:01:27 AM


ഗോ​വ​യി​ലെ ബീച്ചിൽ ബ്രി​ട്ടീ​ഷ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടുത്തി; പ്ര​തി പി​ടി​യി​ൽ



പ​നാ​ജി: ഭ​ർ​ത്താ​വി​നൊ​പ്പം ഗോ​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബ്രി​ട്ടീ​ഷ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗോ​വ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഗോ​വ സ്വ​ദേ​ശി​യാ​യ ജോ​യ​ൽ വി​ൻ​സെ​ന്‍റ് ഡി​സൂ​സ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നോ​ർ​ത്ത് ഗോ​വ​യി​ലെ ബീ​ച്ചി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജൂ​ണ്‍ ര​ണ്ടി​നാ​ണ് ബ്രി​ട്ടീ​ഷ് വ​നി​ത​യെ ഇ​യാ​ൾ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ഗോ​വ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ​യാ​ണ് ദ​ന്പ​തി​ക​ൾ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഗോ​വ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K