08 July, 2022 11:06:50 PM


തൃശൂർ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷം 9 ന്



തൃശൂർ : കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിവിധ ചടങ്ങുകളോടെ ശനിയാഴ്ച ആഘോഷിക്കും. തന്ത്രി അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വിശേഷാൽ പൂജകൾ ഇവ നടക്കും. 8.30 ന് ഭജന, 8.45 ന് സോപാന സംഗീതം, 11 ന് പ്രസാദമൂട്ട്, വൈകിട്ട് വിശേഷാൽ നിറമാല, ചുറ്റുവിളക്ക് തുടങ്ങിയവയാണ് മറ്റ് പ്രധാന പരിപാടികൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K