05 October, 2026 07:50:18 PM


ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 11 മുതൽ 21 വരെ



ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ഒക്ടോബർ 11 മുതൽ 21വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കും. 11ന് രാവിലെ ഗണപതി ഹോമം, 7.30 ന് ദേവീ മാഹാത്മ്യം, ദേവീ ഭാഗവത പാരായണം, വൈകിട്ട് 7 ന് തിരുവാതിര കളി. 12 ന് രാവിലെ ദേവീ മാഹത്മ്യം, ദേവീ ഭാഗവത പാരായണം, വൈകിട്ട് ഭക്തിഗാനസുധ, ഒക്ടോബർ 13 ന് രാവിലെ ദേവീ ഭാഗവതപാരായണം, നാരായണീപാരായണം,  ദേവീ ഭാഗവത പാരായണം, വൈകിട്ട് ഭക്തിഗാനമേള.

14 ന് രാവിലെ സഹസ്രനാമജപം, ഭാഗവത പാരായണം, ദേവീ മാഹത്മ്യം മൂലം, ദേവീഭാഗവത പാരായണം വൈകിട്ട് ഭജൻസ്. 15 ന് രാവിലെ  ദേവീ ഭാഗവത പാരായണം, നാരായണീയ പാരായണം, വൈകിട്ട് സംഗീത സദസ്. 16 ന് ദേവീ ഭാഗവത പാരായണം, ദേവീ മാഹാത്മ്യം, ഭക്തിഗാനസുധ. 17 ന് സഹസ്രനാമജപം, ദേവീ മാഹാത്മ്യം, ദേവീ ഭാഗവത പാരായണം, കുച്ചിപ്പുടി ഡാൻസ്, ദേവീഗീതങ്ങൾ. 18 ന് ദേവീ ഭാഗവതപാരായണം, സർവൈശ്വര്യ പൂജ, ഗ്രന്ഥം എഴുന്നുള്ളിപ്പ്, പൂജവെയ്പ്, ഭക്തിഗാനമേള.

19 ന് സഹസ്രനാമജപം, ഉമാമഹേശ്വരപൂജ, ഗായത്രി സഹസ്രനാമജപം, കൃഷ്ണാർപ്പണം, ക്ലാസിക്കൽ നൃത്തസന്ധ്യ. 20 ന് സഹസ്രനാമജപം, വഞ്ചിപാട്ട്.  21 ന് രാവിലെ ഗുരു, ഗണപതി, സരസ്വതി, വേദവ്യാസൻ, ദക്ഷിണമൂർത്തി എന്നിവർക്ക് പ്രത്യേക പൂജകൾ, ദീപാരാധന, പൂജയെടുപ്പ്, വിദ്യാരംഭം, ഭജൻസ് എന്നിവയാണ് പരിപാടികൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913