09 July, 2022 09:21:22 AM


പാ​ല​ക്കാ​ട്ട് ആ​റ് വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം; ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി പോ​ലീ​സ്



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് യാ​ക്ക​ര​യി​ൽ ആ​റ് വീ​ടു​ക​ളി​ൽ ഒ​രേ​സ​മ​യം മോ​ഷ​ണ ശ്ര​മം. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ക്കാ​നാ​ണ് മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ട്ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മോ​ഷ​ണ സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മോ​ഷ്ടാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. രാ​ത്രി​യി​ൽ ആ​ര് വാ​തി​ലി​ൽ മു​ട്ടി വി​ളി​ച്ചാ​ലും വാ​തി​ൽ തു​റ​ക്ക​രു​തെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K