11 July, 2022 06:26:26 PM


ഭൂതകാലകർഷകരെ ഓർമിക്കാൻ വാർത്തമാനകാല കർഷകർ കുറവിലങ്ങാട് ഒന്നിക്കുന്നു



കുറവിലങ്ങാട് : കുറവിലങ്ങാടും സമീപ പ്രദേശങ്ങളിലും കാൽ നൂറ്റാണ്ട് മുൻപു വരെ സമൃദ്ധിയായി കൃഷി ചെയ്തിരുന്ന മണ്ണിനടിയിലെ സുഗന്ധവ്യഞ്ജനമായിരുന്നു ഇഞ്ചി, മഞ്ഞൾ എന്നിവ. ഇവ കൃഷി ചെയ്തു വന്നിരുന്ന കർഷകരെ ആദരിക്കാനും ഓർമിക്കുവാനുമായി വർത്തമാനകാലത്തിൽ ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്തുവരുന്ന കർഷകർ ഒരുമിക്കുന്ന സ്നേഹ സംഗമത്തിന് കുറവിലങ്ങാട് കൃഷി ഭവൻ വേദിയൊരുക്കുന്നു.  

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ചൊവ്വാഴ്ച രാവിലെ 11ന് കൃഷിഭവൻ ഹാളിലാണ് പരിപാടി. നിലവിൽ ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്തിരിക്കുന്ന കർഷകർക്ക് സെൻ്റിന് 50/-  രൂപാ നിരക്കിൽ പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുളള അപേക്ഷയും സ്വീകരിക്കും. ഇതിനായി കൃഷി ചെയ്തിരിക്കുന്ന ആൾ കൃഷിയിടത്തിൽ നില്ക്കുന്ന ഒരു ഫോട്ടോയും (പ്രിൻ്റ് / മൊബൈലിൽ) കർഷക രജിസ്ട്രേഷൻ നമ്പരും കരുതേണ്ടതാണ്.

കർഷക രജിസ്ട്രേഷൻ ഇതുവരെയും പൂർത്തീകരിക്കാത്തവർ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൂടി കൊണ്ടുവരേണ്ടതാണെന്ന് കൃഷി ഭവൻ അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K