13 July, 2022 12:51:30 PM


പാലക്കാട് ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു



പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശിയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മണ്ണാർക്കാട് പയ്യനടം രാജീവ് (49), മണ്ണാർക്കാട് കുന്ന് ജോസ് ശിവൻ (51) എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്.  

രാവിലെ 7.15 നായിരുന്നു അപകടം. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും മണ്ണാർക്കാട് നിന്നുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.  അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ മതിൽ ഇടിച്ചു തകർത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K