17 July, 2022 12:03:56 PM


വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പാ​ല​ത്തി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര; ബ​സി​നും ജീ​പ്പി​നും പി​ഴ​ചു​മ​ത്തി



പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ ഒ​ഴു​ക്കി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പാ​ല​ത്തി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ​ചു​മ​ത്തി ട്രാ​ഫി​ക് പോ​ലീ​സ്. മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക് പോ​ലീ​സാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഞെ​ട്ട​ര​ക്ക​ട​വ് പാ​മ്പ്ര പാ​ല​ത്തി​ലൂ​ടെ സ്വ​കാ​ര്യ​ബ​സും ജീ​പ്പു​മാ​ണ് സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​ത്. വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ പാ​ല​ത്തി​ലൂ​ടെ ബ​സ് ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. മ​ന​പൂ​ർ​വം ജീ​വ​ന് ഭീ​ഷ​ണി​യാ​കും​വി​ധം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ചെ​ന്നാ​ണ് കേ​സ്.‌


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K