21 July, 2022 03:17:41 PM


അട്ടപ്പാടി മധു വധകേസിൽ വീണ്ടും കൂറുമാറ്റം; പോലീസിൽ മൊഴി നൽകിയില്ലെന്ന് 15-ാം സാക്ഷി



പാലക്കാട്: അട്ടപ്പാടി മധുവധ കേസിൽ വീണ്ടും കൂറുമാറ്റം. 15-ാം സാക്ഷി മെഹറുന്നീസയാണ് കൂറ് മാറ്റിയത്. പൊലീസിൽ യാതെരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യമൊഴി നല്‍കിയ വ്യക്തി കൂടിയാണ്. 

കോടതിയില്‍ നേരത്തെ 10, 11, 12, 14 സാക്ഷികളും രഹസ്യമൊഴി നല്‍കിയവരാണ്. 13ആം സാക്ഷി സുരേഷ് ആശുപത്രിയില്‍ ആയതിനാല്‍ വിസ്താരം പിന്നീടായിരിക്കും നടത്തുക. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K