23 July, 2022 05:28:07 PM


സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്: തടസ ഹര്‍ജിയുമായി ശിവശങ്കര്‍



ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ ഹര്‍ജിയില്‍ പറയുന്നത്. 

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന്പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹർജി രജിസ്റ്റർ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്‍റെ  വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K