25 July, 2022 09:00:28 PM


വടക്കഞ്ചേരിയിൽ കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഇതര സംസ്ഥാനതൊഴിലാളി പിടിയില്‍



വടക്കഞ്ചേരി: വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് അടുത്ത് പാലത്തിനടിയിൽ വെച്ച് കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയ ഇതരസംസ്ഥാനതൊഴിലാളിയില്‍ കഞ്ചാവ് പിടികൂടി. ഇയാളെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. എത്ര കഞ്ചാവാണ് പിടികൂടിയതെന്ന വിവരം വ്യക്തമല്ല. വടക്കഞ്ചേരി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ് ഐയും സംഘവുമാണ് ഇന്ന് 3.30 മണിയോടെയാണ് ഇയാളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K