29 July, 2022 11:20:33 PM


വൈക്കത്ത് വീണ്ടും പേപ്പട്ടി ആക്രമണം: രണ്ടു പേർക്ക് പരിക്ക്; കടിച്ച വളർത്തു നായയും കടിയേറ്റ മറ്റൊരു നായയും ചത്തു



വൈക്കം: വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം. രണ്ട് പേരെ കടിച്ചു. കടിച്ച വളർത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഉടമയ്ക്കും, ബന്ധുവായ സ്ത്രീക്കുമാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് രണ്ടു പേരെയും ആക്രമിച്ച നായ പിന്നീട് ചത്തിരുന്നു.

പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റ മറ്റ്  2 നായ്ക്കളിൽ ഒരെണ്ണവും ചത്തു. കഴിഞ്ഞ ദിവസം വൈക്കം തോട്ടുവക്കത്ത് ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K