06 August, 2022 09:12:46 PM


കല്ലടിക്കോടിനു സമീപം കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മിലിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്



പാലക്കാട്‌ : പാലക്കാട്‌ - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തമ്മിലിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ തച്ചമ്പാറയിലെയും വട്ടമ്പലത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണയിൽനിന്നും പാലക്കാട്ടേക്ക് പോകുന്ന ബസും പാലക്കാടുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K