22 August, 2022 07:01:01 PM


പാലക്കാട്‌ ട്രയിനിലെ ശുചിമുറിയില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍



പാലക്കാട്: ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍. കോയമ്പത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ട്രെയിനിലെ ശുചിമുറിയിലാണ് രാജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രയിന്‍ പറളി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരും ഗാര്‍ഡും ചേര്‍ന്നാണ് സ്റ്റേഷന്‍ മാസ്റ്ററെ മൃതദേഹം കണ്ടതായി അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രാജയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K