25 August, 2022 01:28:48 PM


ദിലീപിനെതിരായ കേസ്: പി.സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ റെയ്ഡ്



ഈരാറ്റുപേട്ട: നടൻ ദിലീപിനെതിരായ കേസിന്‍റെ ഭാഗമായി പി.സി ജോർജിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്. ജില്ലാ പഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ.ഷോൺ ജോർജിന്റെ ഫോണും, ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. രാവിലെ എട്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഷോൺ ജോർജിന്‍റെ വീട്ടിലെത്തിയത്.

ഇവിടെ എത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജോർജിന്റെ വീടിനുള്ളിൽ കയറി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് സംഘം എത്തിയത് ദിലീപ് കേസിന്റെ ഗൂഡാലോചനയുടെ ഭാഗമായാണ്. ഈ കേസിൽ സ്‌ക്രീൻഷോട്ട് ഉണ്ടാക്കിയ ഷോണിന്‍റെ ഫോൺ അടക്കം പിടിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പരിശോധന. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാകും കേസിൽ തുടർ നടപടികൾ ഉണ്ടാകുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K