26 August, 2022 09:01:12 AM


യു​വാ​വി​നെ കൊ​ന്ന് പു​ഴ​യി​ൽ കെ​ട്ടി ​ താഴ്ത്തി​യെന്ന് മൊ​ഴി; പ​രി​ശോ​ധ​ന തു​ട​ങ്ങി



പാ​ല​ക്കാ​ട്: ചി​റ്റൂ​ർ പ​ട്ട​ഞ്ചേ​രി​യി​ൽ യു​വാ​വി​നെ കൊ​ന്ന് പു​ഴ​യി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യെ​ന്ന മൊ​ഴി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മൊ​ഴി ന​ൽ​കി​യ സു​ഹൃ​ത്തു​മാ​യി പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​ങ്ങി. ചി​റ്റൂ​ര്‍ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി പ​രേ​ത​നാ​യ സു​രേ​ഷി​ന്‍റെ മ​ക​ന്‍ സു​വീ​ഷ് (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​വീ​ഷി​നെ കൊ​ന്ന് പു​ഴ​യി​ൽ കെ​ട്ടി​ത്താ​ഴ്ത്തി എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി.

ജൂ​ലൈ 19 മു​ത​ലാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സു​വീ​ഷി​നെ കാ​ണാ​താ​കു​ന്ന​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ സു​വീ​ഷി​ന്‍റെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​നാ​യി അ​ൽ​പ സ​മ​യ​ത്തി​ന​കം പു​ഴ​യി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങും. ല​ഹ​രി ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K