01 September, 2022 12:45:01 PM


പതിനഞ്ചുകാരിക്കുനേരേ ലൈംഗിക അതിക്രമം: 90 കാരന് മൂന്നുവര്‍ഷം തടവും പിഴയും



പാലക്കാട്: പതിനഞ്ചുവയസുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരിമ്പ സ്വദേശി പരുക്കന്‍ ചോലച്ചിറയില്‍ വീട്ടില്‍ കോര കുര്യനാണ് പട്ടാമ്പി പോക്‌സോ അതിവേഗകോടതി ശിക്ഷ വിധിച്ചത്.

2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. എട്ടു രേഖകള്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ ആയിരുന്ന ലീല ഗോപനാണ്. കേസില്‍ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K