12 September, 2022 08:09:20 AM


ടു​ണീ​ഷ്യ​ന്‍ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി​ക​ളു​ടെ ബോ​ട്ട് മു​ങ്ങി: 11 പേ​ർ മ​രി​ച്ചു; 12 പേ​രെ കാ​ണാ​താ​യി



ടുണിസ്: ടു​ണീ​ഷ്യ​ന്‍ തീ​ര​ത്ത് മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ലി​ല്‍ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ബോ​ട്ട് ത​ക​ർ​ന്ന് 11 പേ​ർ മ​രി​ച്ചു. 12 പേ​രെ കാ​ണാ​താ​യി. 14 പേ​രെ ടു​ണീ​ഷ്യ​ൻ നാ​വി​ക​സേ​ന ര​ക്ഷി​ച്ചു. മ​ഹ്ദി​യ​യി​ലെ ചെ​ബ്ബ​യ്ക്ക് സ​മീ​പം തീ​ര​ത്ത് നി​ന്ന് 40 മൈ​ൽ അ​ക​ലെ​യാ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്. മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ആ​യി​ര​ത്തി​ല​ധി​കം അ​ഭയാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. യു​എ​ൻ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷനി​ൽ നി​ന്നു​ള്ള​താ​ണ് ക​ണ​ക്കു​ക​ൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K