18 September, 2022 10:52:53 AM


2 വർഷം മാത്രം സർവീസുള്ളവർക്ക് പെൻഷൻ നൽകുന്നത് കൊള്ളയടി - ഗവർണർ



തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ? ഗവർണക്കെതിരെയുള്ള കടന്നുകയറ്റം സ്വമേധയ കേസെടുക്കേണ്ട കാര്യമാണ്. 7വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തൻ്റെ സ്റ്റാഫ് പൊലീസിനെ സമീപിക്കേണ്ട കാര്യമില്ലെന്നും ഗവർണർ പറഞ്ഞു.

രാജ്ഭവൻ എന്ത് കൊണ്ട് പരാതിപ്പെട്ടില്ലെന്ന് ചോദിച്ച സി പി ഐ എം സംസ്ഥാന സെക്രട്ടറിയോട് സഹതാപം മാത്രം. സർവകലാശാല വിഷയത്തിൽ ഇടപെടില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സംബന്ധിച്ച കത്തുകൾ നാളെ പുറത്ത് വിടും. മറ്റ് ചില കാര്യങ്ങൾ കൂടി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്, ഇതിൻ്റെയും തെളിവുകൾ തൻ്റെ പക്കലുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിഷയത്തിലും ഗവർണർ രൂക്ഷമായ പ്രതികരണം നടത്തി. 2 വർഷം മാത്രം സർവീസിലുള്ളവർക്ക് പെൻഷൻ നൽകുന്നത് വേറെ ഏത് സംസ്ഥാനത്താണുള്ളത് ? ഇത് കൊള്ളയടിയാണ്, കൊള്ളയടിക്ക് തന്നെ കൂട്ട് കിട്ടില്ല. തനിക്കെതിരായ നീക്കത്തില്‍ കേന്ദ്ര സർക്കാരിനെ സമീപിക്കുന്ന കാര്യം ആലോചിക്കും. കേരളത്തിലെ ജനങ്ങളെ സേവിക്കാനാണ് താനിവിടിരിക്കുന്നതെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K