26 September, 2022 06:59:38 PM


ഐ എഫ് എഫ് ടി യുടെ പ്രഥമ ബംഗാളി ഫിലിം ഫെസ്റ്റിവലിനു സമാപനമായി



തൃശൂർ: 10 ദിവസം നീണ്ടുനിന്ന ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന യോഗം തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌         പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ്  വി കെ ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ഐ ഷൺമുഖദാസ്, കോഓർഡിനേറ്റർ ജോസ് പുതുക്കാടൻ, ചെറിയാൻ ജോസഫ്, എ രാധാകൃഷ്ണൻ, ടി കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

മീഡിയ കോർഡിനേറ്റർ ആയ ടി എസ് പ്രസന്നകുമാർ ആണ് ഫെസ്റ്റിവൽ ബുക്ക്ലെറ്റ് രൂപകൽപ്പന ചെയ്തത്. അതോടനുബന്ധിച്ചു രണ്ട് ബംഗാളി സിനിമകൾ - 'മായാർ ജൊൻചാൽ  'സിൻസിയർളി യുവർസ് ധാക്ക' പ്രദര്‍ശിപ്പിച്ചു. ഹർത്താൽ കാരണം മാറ്റി വെക്കേണ്ടി വന്ന സിനിമ 'അബർ കാഞ്ചൻജംഗ' നാളെ രാവിലെ 9.15ന് രവികൃഷ്ണ തീയേറ്ററിൽ പ്രദർശിപ്പിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K