12 October, 2022 11:09:28 PM


മുംബൈ ഉപതെരഞ്ഞെടുപ്പ്: ഉദ്ധവ് വിഭാഗം സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചു



മുംബൈ: നവംബർ 3-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ബോധപൂർവമായ ഒരു നീക്കം നടത്തുന്നു എന്ന്  കാണിച്ച് റുതുജ ലട്‌കെ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകി.നിലവിൽ ബിഎംസിയിലെ കെ വാർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് റുതുജ ലട്‌കെ. തന്റെ രാജിയുടെ കാര്യം അകാരണമായി വൈകിപ്പിക്കുന്നു എന്നാണ് അവർ നൽകിയ ഹർജിയിൽ വ്യക്തമാക്കിയത്.

നവംബർ 3 ന് നടക്കാൻ പോകുന്ന അന്ധേരി (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിലെ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' പാർട്ടിയുടെ സ്ഥാനാർത്ഥി റുതുജ ലട്‌കെ,സർക്കാർ ജീവനക്കാരി ആയതിനാൽ മത്സരിക്കാൻ കഴിയാത്തത് കൊണ്ട് രാജി സ്വീകരിക്കാൻ മുംബൈ മുനിസിപ്പാലിറ്റിക്കു നിർദ്ദേശം നൽകണമെന്നു അവർ ബോംബെ ഹൈക്കോടതിയോട്‌ അപേക്ഷ നൽകി. ഹർജി വ്യാഴാഴ്ച പരിഗണിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യയാക്കാൻ അവർ ബോധപൂർവം നടപടികൾ വൈകിപ്പിക്കുകയാണ്. (ഷിൻഡെ) ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്യുന്നത്, "ഉദ്ധവ് ക്യാമ്പിലെ ഒരു മുതിർന്ന രാഷ്ട്രീയക്കാരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സർവീസിൽ നിന്ന് വിടുതൽ ലഭിക്കുന്നത് വരെ സർക്കാർ ജീവനക്കാരന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല."അവരുടെ രാജി അംഗീകരിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഈ പ്രക്രിയയിലെ കാലതാമസം അവർ (ബിഎംസി ഉദ്യോഗസ്ഥർ)മനപ്പൂർവ്വം ചെയ്യുന്നതാണ്, വ്യക്തമാണ് കാര്യങ്ങൾ". ഉദ്ധവിന്റെ വിശ്വസ്തനും എംപിയുമായ അരവിന്ദ് സാവന്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.എന്നിരുന്നാലും, ബിഎംസി മേധാവി ഇക്ബാൽ സിംഗ് ചാഹൽ പറഞ്ഞത് ഇപ്രകാരമാണ്‌ "ചട്ടങ്ങൾ അനുസരിച്ച് അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു,"


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K