23 October, 2022 08:05:46 AM


ജ​ന​വാ​സമേ​ഖ​ല​യി​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീണു: ര​ണ്ട് മരണം



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഹാം​ഷെ​യ​റി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. കീ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. ഒ​റ്റ എ​ഞ്ചി​ൻ ബീ​ച്ച്‌​ക്രാ​ഫ്റ്റ് സി​യ​റ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ഫ്എ​എ​യും നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K