30 October, 2022 08:36:29 AM


മംഗലം ഡാമിനു സമീപം കാർ തലകീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്



പാലക്കാട്‌: മംഗലം ഡാമിനു സമീപം 
കാറ് തലകീഴായി മറിഞ്ഞു രണ്ടു പേർക്ക് പരിക്ക്. തൃശൂർ കട്ടലപുകം മൂങ്ങാംകുന്നേൽ തോമസ് (70), സഹോദരി വിൻസി (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സഹോദരൻ മത്തായിയും മകൻ മോമിയുമാണ് പരിക്കേറ്റവരെ കൂടാതെ കാറിലുണ്ടായിരുന്നത്.

ഒലിംകടവിലെ മരണവീട്ടിൽ നിന്ന് തിരിച്ച് പോകുമ്പോൾ മംഗലം ഡാം മൂടപ്പല്ലൂർ റോഡിൽ വളയൽ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ പാലത്തിന്റെ സൈഡിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K