02 November, 2022 05:57:05 AM


അ​മേ​രി​ക്ക​ൻ ഹി​പ്ഹോ​പ് സം​ഗീ​ത ബാ​ൻ​ഡ് മി​ഗോ​സ് അം​ഗം റാ​പ്പ​ർ ടേ​ക്ക് ഓ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു



ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ ഹി​പ്ഹോ​പ് സം​ഗീ​ത ബാ​ൻ​ഡ് മി​ഗോ​സ് അം​ഗം റാ​പ്പ​ർ ടേ​ക്ക് ഓ​ഫ് (28) വെ​ടി​യേ​റ്റു മ​രി​ച്ചു. ഹൂ​സ്റ്റ​ണി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കി​ർ​ഷ്നി​ക് ഖാ​രി ബാ​ൾ എ​ന്നാ​ണ് ടേ​ക്ക് ഓ​ഫി​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. ഒ​രു സ്വ​കാ​ര്യ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് വെ​ടി​യേ​റ്റ​ത്.

അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സംഗീത ലോ​ക​ത്ത് ത​രം​ഗ​മാ​യ നി​ര​വ​ധി റാ​പ്പു​ക​ൾ സൃ​ഷ്ടി​ച്ച മി​ഗോ​സ് ബാ​ൻ​ഡ് ഈ ​വ​ർ​ഷ​മാ​ദ്യം പി​ള​ർ​ന്നി​രു​ന്നു. ടേ​ക്ക് ഓ​ഫ് മ​റ്റൊ​രു ഗാ​യ​ക​നു​മാ​യി ചേ​ർ​ന്നു അ​ടു​ത്തി​ടെ "ഓ​ൺ​ലി ബി​ൽ​റ്റ് ഫോ​ർ ഇ​ൻ​ഫി​നി​റ്റി ലി​ങ്ക്സ്' എ​ന്ന ആ​ൽ​ബം പു​റ​ത്തി​റ​ക്കി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K