06 November, 2022 09:10:24 AM


അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ആ​രോ​ൺ കാ​ർ​ട്ട​ർ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ



കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും റാ​പ്പ​റു​മാ​യ ആ​രോ​ൺ കാ​ർ​ട്ട​ർ (34) അ​ന്ത​രി​ച്ചു. പ്ര​ശ​സ്ത ബാ​ൻ​ഡാ​യ ബാ​ക്ക്‌​സ്ട്രീ​റ്റ് ബോ​യ്‌​സി​ലെ നി​ക്ക് കാ​ർ​ട്ട​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ആ​രോ​ൺ. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ല​ൻ​കാ​സ്റ്റ​റി​ലെ വീ​ട്ടി​ൽ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബാ​ക്ക്സ്ട്രീ​റ്റ് ബോ​യ്സി​ലൂ​ടെ​യാ​ണ് ആ​രോ​ൺ പാ​ട്ട് ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സ്വ​ന്ത​മാ​യി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി. 90-ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ല് ആ​ൽ​ബ​ങ്ങ​ളു​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​പ്പി​ക​ളാ​ണ് വി​റ്റു​പോ​യ​ത്. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് അ​ദ്ദേ​ഹ​ത്തി​ന് ഒ​മ്പ​ത് വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു. പ്ര​ശ​സ്തി​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K