12 November, 2022 12:41:31 AM


സെക്സ് ടോയ്‌ക്കുള്ളിൽ കാമുകന്റെ ചിതാഭസ്മവുമായി യുവതി വിമാനതാവളത്തിൽ പിടിയിൽ



അബുദാബി: പ്രിയപ്പെട്ടവന്റെ ഓര്‍മ്മയില്‍ സദാസമയവും ജീവിക്കാന്‍ കാമുകന്റെ ചിതാഭസ്മം എപ്പോഴും കൊണ്ടു നടക്കുകയായിരുന്ന യുവതി വിമാനത്താവളത്തിലെ പരിശോധനക്കിടെ പിടിയിലായി. ശരീരത്തില്‍ ധരിക്കാവുന്ന സെക്‌സ് ടോയ്ക്കുള്ളിലാണ് ഇവർ ചിതാഭസ്മം സൂക്ഷിച്ചിരുന്നത്. 

ഓസ്‌ട്രേലിയയില്‍ നിയമവിദ്യാര്‍ത്ഥിയായ 23 -കാരിയായ സാറ ബട്ടണ്‍ ആണ് യുഎഇയില്‍ നിന്നും വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പായി പിടിക്കപ്പെട്ടത്. സെക്യൂരിറ്റി ഡോറിലൂടെ അകത്തേക്ക് കടക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ ദേഹ പരിശോധനയിലാണ് അസ്വാഭാവികമായ എന്തോ ഒന്ന് ഇവരുടെ ശരീരത്തില്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന അലാറം മുഴങ്ങിയത്.

ഉടന്‍തന്നെ അവളെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അവള്‍ താന്‍ ധരിച്ചിരിക്കുന്നത് സെക്‌സ് ടോയ് ആണെന്നും അതില്‍ നിറച്ചിരിക്കുന്നത് തന്റെ മരിച്ചുപോയ കാമുകന്റെ ചിതാഭസ്മം ആണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ അത് വിശ്വസിച്ചില്ല.

തുടര്‍ന്ന് സാറ ഓസ്‌ട്രേലിയയിലുള്ള തന്റെ അച്ഛനെ വിളിക്കുകയും അദ്ദേഹം ഓസ്‌ട്രേലിയന്‍ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തതിനുശേഷം ആണ് എയര്‍പോര്‍ട്ടില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചത്.

എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയ സാറാ തന്നെയാണ് എയര്‍പോര്‍ട്ടിനുള്ളില്‍ തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച്‌ പറഞ്ഞത്. മരിക്കുന്നതിനു മുമ്പ് കാമുകന്‍ തനിക്ക് സമ്മാനിച്ചതാണ് ഈ സെക്‌സ് ടോയ് എന്നും തന്റെ പ്രിയപ്പെട്ടവന്‍ എപ്പോഴും തന്റെ കൂടെ വേണമെന്ന ആഗ്രഹത്താല്‍ ആണ് താന്‍ ഇത് ശരീരത്തില്‍ ധരിച്ചു നടക്കുന്നതെന്നും സാറാ പറയുന്നു. ഒരു പക്ഷേ കാമുകന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരുമിച്ചു പോകുമായിരുന്നു ഇടങ്ങളിലാണ് ഇപ്പോള്‍ താന്‍ തനിച്ച്‌ യാത്ര ചെയ്യുന്നതെന്നും ആ സെക്‌സ് ടോയ് കൂടെ ഉള്ളപ്പോള്‍ കാമുകന്‍ കൂടെ ഉണ്ടെന്ന തോന്നല്‍ ആണെന്നും ഇവര്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K