18 November, 2022 04:59:45 PM


പാലക്കാട്‌ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വൃദ്ധ മരിച്ചു



പാലക്കാട്‌ : അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു ഇവർ. ലോറി അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് മാറാനുള്ള ഇവരുടെ ശ്രമം വിഫലമാവുകയും ഇവര്‍ ലോറിയുടെ അടിയില്‍പ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ഇവർ മരണപ്പെട്ടു. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K