08 December, 2022 02:20:16 PM


അവസാന പൂർണചന്ദ്രന് വിടചൊല്ലി റിമ കല്ലിങ്കലിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ



കൊച്ചി: മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടുകയും, പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരികയും ചെയ്ത നടിയാണ് റിമ കല്ലിങ്കൽ. റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. രവി വർമ്മ ചിത്രങ്ങളിലെ വശ്യതയോടെ ഈ വർഷത്തെ അവസാന പൂർണചന്ദ്രന് വിടപറയുന്ന റിമയുടെ ഈ ചിത്രങ്ങളിൽ. ലളിതവും എന്നാൽ ത്രസിപ്പിക്കുന്നതുമായ എന്തെല്ലാമോ ഈ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നും. 


കടഞ്ഞെടുത്ത ശിൽപം പോലെ ആർക്കും ഒറ്റനോട്ടത്തിൽ തോന്നിയേക്കാവുന്ന തരത്തിലാണ് റിമ പോസ് ചെയ്തിട്ടുള്ളത്. പച്ച നിറമുള്ള ആടകൾക്കു ചേരുന്ന വ്യത്യസ്തത പുലർത്തുന്ന ആഭരണങ്ങളും കാണാം. മൂന്നു വയസ്സ് മുതൽ നൃത്തം അഭ്യസിച്ചിരുന്നു റിമ കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ ഡാൻസ് സ്കൂൾ നടത്തിയിരുന്നു. ഈ ബാനറിൽ നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നിർമ്മാതാവായും തിളങ്ങിയ റിമ കുറച്ചു നാളത്തെ ഇടവേളയ്‌ക്കു ശേഷം നീലവെളിച്ചം എന്ന സിനിമയിലൂടെ മടങ്ങിവരവിനൊരുങ്ങുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K