24 December, 2022 08:48:08 PM


ഒരു സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉണ്ട്, മലര്‍ന്നു കിടക്കാന്‍ ഇപ്പോഴും പേടിയാണ് - നയന്‍താര



ചെന്നൈ: 'കണക്ട്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകൾക്കിടയിലും തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻ‌താര. പ്രേതത്തെ പേടിയില്ലെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവറുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് എന്നാണ് നയന്‍താര പറയുന്നത്. പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്.

ഹൊറര്‍ ചിത്രങ്ങള്‍ ധാരാളം കാണുന്ന ആളാണ് നയന്‍താര. കല്യാണത്തിന് മുമ്പ് റൂം എല്ലാം അടച്ച് കുറ്റിയിട്ട് ഒറ്റയ്ക്കിരുന്ന ഹൊറര്‍ ചിത്രങ്ങള്‍ കാണാറുണ്ട്. ആ ഒരു ഫീലോടു കൂടെ കാണുന്നതിലാണ് രസം. ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ആളാണെങ്കിലും, രാത്രി ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്താല്‍ പേടിയാണ്. ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്.

അത് പോലെ മലര്‍ന്ന് കിടക്കാറില്ല. ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആക്രമിക്കാന്‍ എളുപ്പമാണ്. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ല. ചരിഞ്ഞോ, കമഴ്ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നാണ് നയന്‍താര പറയുന്നത്.

ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് കണക്ട്. അശ്വിന്‍ ശരവണ സംവിധാനം ചെയ്യുന്ന ചിത്രം റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേശ് ശിവന്‍ ആണ് നിര്‍മ്മിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K