01 January, 2023 08:50:29 PM


നടനുമായുള്ള രംഗത്തിനിടെ ഇറങ്ങിയോടി കാരവനില്‍ പോയിരുന്ന് കരഞ്ഞു - അഞ്ജലി



ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറിയത്. തന്നെ സംബന്ധിച്ച് ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ എത്രത്തോളം പോകുമെന്ന് അറിയില്ലെന്നു പറയുന്ന അഞ്ജലി ചുംബനരംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് തിരികെ ഷോട്ടിലേക്ക് വരികയെന്ന് വെളിപ്പെടുത്തുന്നു. 


ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് അഞ്ജലി പറയുന്നത്. എന്നാല്‍ ലിപ് ലോക്ക് രംഗത്തിന്‍റെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നും നടി പറയുന്നു. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാം. ഒരുപാട് പേര്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത് എന്നതും പ്രശ്‌നമായി അഞ്ജലി ചൂണ്ടിക്കാണിക്കുന്നു. എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകും.


തന്‍റെ പുതിയ വെബ് സീരീയ ദ ഫാളിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. താന്‍ നേരത്തെ ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും അഞ്ജലി പറയുന്നു. ''അതെ ഞാനൊരു ടോക്‌സിക് റിലേഷന്‍ഷിപ്പിലായിരുന്നു. ആരുടേയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ കരുതിയിരുന്നത്ര നല്ല ഒന്നായിരുന്നില്ല അത്'' എന്നാണ് നടി പറഞ്ഞത്. റിലേഷന്‍ഷിപ്പാണോ കരിയറാണോ വേണ്ടതെന്ന് ഒരു സ്ത്രീയ്ക്ക് ചിന്തിക്കേണ്ടി വരേണ്ടതാണ് ടോക്‌സിക് റിലേഷന്‍ഷിപ്പായി അഞ്ജലി പറയുന്നത്.


ഒരു പുരുഷന് വിവാഹം കഴിക്കുകയും ജോലിയ്ക്ക് പോകുന്നത് തുടരുകയും ചെയ്യാന്‍ ആകുമെങ്കില്‍ പെണ്ണിനും സാധിക്കുമെന്ന് അഞ്ജലി പറയുന്നു. തന്‍റെ പ്രണയ പരാജയത്തെക്കുറിച്ച് അഞ്ജലി നേരത്തെ പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. അഭിനയത്തിന് പുറമെ ഐറ്റം ഡാന്‍സിംഗിലും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്ത് ഹിറ്റായി മാറിയ റാ റാ റഡ്ഡി പാട്ടിലെ അഞ്ജലിയുടെ ചുവടുകള്‍ കയ്യടി നേടിയതാണ്.


കട്രതു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. റാം ആയിരുന്നു സിനിമയുടെ സംവിധാനം. പിന്നീട് അങ്ങാടി തെരൂ, എങ്കേയും എപ്പോതും തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായി. നായിക വേഷത്തില്‍ മാത്രമല്ല സഹ നടിയായും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K