27 January, 2023 08:41:37 AM


മഞ്ജു വാര്യർ ഒളിച്ചോടി: വെളിപ്പെടുത്തല്‍ നടത്തിയ കൈതപ്രത്തിനെതിരെ വിമര്‍ശനം



കൊച്ചി: സല്ലാപം സെറ്റില്‍ നിന്നും മഞ്ജു വാര്യർ ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കൈതപ്രത്തിനെതിരെ വിമര്‍ശനം. സഫാരി ടിവിയില്‍ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ  സംസാരിക്കവെയാണ് കൈതപ്രം നടി മഞ്ജുവാര്യരുടെ സിനിമ വ്യക്തി ജീവിതത്തെക്കുറിച്ച്‌ പറഞ്ഞത്.

തന്റെ നാഴികക്കല്ലായ സിനിമയാണ് സല്ലാപം എന്നും മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയാണെന്നും കൈതപ്രം പറഞ്ഞു. ഒളിച്ചോടിപ്പോയ മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ചു താന്‍ ശരിയാക്കി എന്നും പരിപാടിയില്‍ പറയുന്നു. എന്നാല്‍ ഒരു പരിപാടിയില്‍ മറ്റൊരു നടിയെ കുറിച്ച്‌ അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K