22 March, 2023 11:05:31 AM


10 ഗ്രാം സ്വർണനാണയം വീതം സമ്മാനം; കീർത്തി സുരേഷ് ചെലവാക്കിയത് 75 ലക്ഷം രൂപ



ഹൈദരാബാദ്: ദസറയുടെ അണിയറ പ്രവർത്തകർക്കെല്ലാം കീർത്തി സുരേഷ് സ്വർണനാണയം സമ്മാനം നൽകിയത് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. സിനിമയുടെ ചിത്രീകരണത്തിന്‍റെ അവസാന ദിവസമാണ് കീർത്തി അണിയറ പ്രവർത്തകർക്കെല്ലാം പത്ത് ഗ്രാമിന്‍റെ 130 സ്വർണനാണയങ്ങൾ സമ്മാനം നൽകിയത്. ഇതിനെല്ലാം കൂടി ചെലവായ തുക ആരാധകരെ അമ്പരപ്പിക്കുന്നു.


ഇന്നത്തെ സ്വർണവില നോക്കിയാൽ പത്ത് ഗ്രാമിന്‍റെ ഒരു സ്വർണനാണയത്തിന് 50,000 - 55,000 രൂപ വില വരും. 70 - 75 ലക്ഷം രൂപ ചെലവാക്കിയാണ് കീർത്തി അണിയറ പ്രവർത്തകർക്കെല്ലാം സ്വർണനാണയം സമ്മാനമായി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. നേനു ലോക്കൽ എന്ന ചിത്രത്തിനു ശേഷം നാനിയും കീർത്തിയും ഒന്നിക്കുന്ന ചിത്രമാണ് ദസറ. മാർച്ച് മുപ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വെണ്ണല എന്നാണ് ദസറയിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു വർഷത്തിനു ശേഷമാണ് കീർത്തിയുടെ സിനിമ തിയേറ്ററുകളിൽ എത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K