25 March, 2023 03:13:59 PM


കുവൈറ്റില്‍ ഉല്ലാസയാത്രക്കിടെ പെഡല്‍ ബോട്ടപകടം; 2 മലയാളികള്‍ മരിച്ചു



കുവൈറ്റ്: കുവൈറ്റില്‍ പെഡല്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ലുലു എക്സ്ചേഞ്ച് ജീവനക്കാരായ കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ടിജോ( 29) എന്നിവരാണ് മരിച്ചത്.


വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

 

സുകേഷ് ലുലു മണി എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസിസ്റ്റന്‍റ് മാനേജരുമായിരുന്നു. ആറ് മാസം മുമ്പാണ് ടിജോ വിവാഹിതനായത്. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു അപകടം. 


.മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി കമ്പിനി അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K