29 March, 2023 11:36:11 AM


'അടി' വിഷുവിന് തിയേറ്ററുകളില്‍ ; നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍; ഷൈന്‍ ടോം



കൊച്ചി: ദുൽഖർ സൽമാന്‍റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന "അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലെത്തും. 


ചിത്രത്തിന്‍റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്‍റെ സംവിധാനം. ഇഷ്‌കിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.


ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫല്‍ എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.


ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, പി ആർ ഓ : പ്രതീഷ് ശേഖർ, വി.എഫ്.എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ് ,ഡിസൈൻ : ഓൾഡ് മങ്ങ്സ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K