27 May, 2023 05:31:00 PM


നിത്യഹരിതനായകന് സ്മാരകമായി അനന്തപുരിയില്‍ മെഴുകുപ്രതിമ ഒരുങ്ങുന്നു



തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേം നസീറിന്‍റെ മെഴുകു പ്രതിമ തലസ്ഥാനത്ത് വരുന്നു. ലോക മെഴുകു പ്രതിമ ശില്‍പ്പി സുനില്‍ കണ്ടല്ലൂരാണ് ഈ പ്രതിമ നിര്‍മ്മിക്കുന്നത്.

പ്രേം നസീര്‍ സുഹൃത് സമിതിയുമായി സഹകരിച്ച് കിഴക്കേക്കോട്ട സുനില്‍ വാക്സിന്‍ മ്യൂസിയത്തില്‍ സ്ഥാപിക്കുന്ന മെഴുകുപ്രതിമ നിര്‍മാണ ഉദ്ഘാടനം 29 തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് മ്യൂസിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ നിര്‍വഹിക്കുമെന്ന് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ അറിയിച്ചു.

സമിതി പ്രസിഡന്‍റ്  പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷത വഹിക്കും.  ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സാഹിത്യകാരന്‍ സബീര്‍ തിരുമല എന്നിവര്‍ സംബന്ധിക്കും. മൂന്ന് മാസങ്ങള്‍ക്കകം പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശില്‍പ്പി സുനില്‍ കണ്ടല്ലൂര്‍ അറിയിച്ചു. 

തലസ്ഥാന നഗരിയില്‍ മഹാനായ നടന്‍ പ്രേം നസീറിന്‍റെ പേരില്‍ ഒരു സ്മാരകവും ഇല്ലാത്തത് ഖേദകരമായതിനാലാണ് സുനില്‍ കണ്ടല്ലൂര്‍ തന്‍റെ ചിലവില്‍ ഇത്തരമൊരു പ്രതിമ സ്ഥാപിക്കുവാന്‍ പ്രേം നസീറിന്‍റെ സുഹൃത് സമിതിയുമായി കൈകോര്‍ത്തത്. ചടങ്ങില്‍ വെച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയവരെ സമിതി ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K