09 June, 2023 12:05:22 PM


പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു



പാലക്കാട്: വടക്കഞ്ചേരി ആയക്കോട് റോഡിൽ സ്ഥാപിച്ച റോഡ് ക്യാമറ വാഹനമിടിച്ച് തകർന്നു. ഏത് വാഹനമാണ് ഇടിച്ചത് എന്നതിൽ വ്യക്തതയില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്യാമറ സ്ഥാപിച്ചതിന്‍റെ എതിർവശത്തുടെ വന്ന വാഹനമാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ക്യാമറയും പോസ്റ്റും മറിഞ്ഞു വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.  സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K