13 June, 2023 05:24:21 PM


സ്കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു



കാസര്‍ഗോഡ്: സ്കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസര്‍ഗോഡ് വില്ലാരംപതിയിലെ കെ. വി. ബാബു മഠത്തിലാണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പളളത്ത് വെച്ചാണ് സംഭവം. ജോലിക്ക് പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിന്‍റെ സ്കൂട്ടറില്‍ കാട്ടു പന്നി ഇടിക്കുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാരാണ് ഗുരുതര പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K