16 June, 2023 08:29:53 AM


ജർമൻ കൊട്ടാരത്തിനു സമീപം വി​നോ​ദ​സ​ഞ്ചാ​രിയായ യുവതി​യെ കൊ​ക്ക​യി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു

 

ബെ​ർ​ലി​ൻ: ദ​ക്ഷി​ണ ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ന്യൂ​ഷ്‌​വാ​ൻ​സ്റ്റെ​ൻ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ 22-കാ​രി​യെ അ​ക്ര​മി കൊ​ക്ക​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രു യു​വ​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കേ​സി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ ഒ​രു യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 30 വ​യ​സു​ള്ള ഇ​യാ​ൾ, അ​മേ​രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​രു​വ​രെ​യും കൊ​ക്ക​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു​വെ​ന്നു​മാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

ന്യൂ​ഷ്‌​വാ​ൻ​സ്റ്റെ​ൻ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള മാ​രി​ൻ​ബ്രൂ​ക്ക് പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​തി യു​വ​തി​ക​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. കൊ​ട്ടാ​രം വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്ന വ്യൂ​പോ​യി​ന്‍റി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി കാ​ട്ടി​ത്ത​രാ​മെ​ന്ന വ്യാ​ജേ​ന ഇ​യാ​ൾ യു​വ​തി​ക​ളെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

തു​ട​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​രു​വ​രെ​യും കു​ത്ത​നെ​യു​ള്ള മ​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. 50 മീ​റ്റ​റോ​ളം താ​ഴേ​ക്ക് വീ​ണ ഇ​രു​വ​രും ഏ​റെ​നേ​രം അ​വി​ടെ​ത്ത​ന്നെ കി​ട​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K