21 June, 2023 08:23:41 AM


ട്വി​റ്റ​ര്‍ ഉ​ട​മ എ​ലോ​ണ്‍ മ​സ്‌​ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കൂടി​ക്കാ​ഴ്ച ന​ട​ത്തി



വാ​ഷിം​ഗ്ട​ൺ: നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ എ​ലോ​ണ്‍ മ​സ്‌​ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​ന്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രാ​ധ​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ നേ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മ​സ്‌​ക് പ്ര​തി​ക​രി​ച്ചു.

കൂ​ടാ​തെ, ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. താ​ൻ ഉ​ട​ൻ​ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നും മ​സ്ക് വ്യ​ക്ത​മാ​ക്കി. ട്വി​റ്റ​റി​ന്‍റെ ഉ​ട​മ​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും മ​സ്‌​കും ത​മ്മി​ലു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. 2015ൽ ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ ടെ​സ്‌​ല മോ​ട്ടോ​ഴ്‌​സ് ഫാ​ക്ട​റി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K