28 June, 2023 01:41:23 PM


ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ പോയ സംഘത്തിന്‍റെ കാർ മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു



സൗദി: ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ മലയാളി സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരണപ്പെട്ടത്.

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സൗദി അതിർത്തി കടന്ന് 80 ഓളം കിലോമീറ്റർ സഞ്ചരിച്ച ശേഷം ഹുഫൂഫിനടുത്ത് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു ശേഷം ഹുഫൂഫിൽ എത്തുന്നതിന് മുമ്പ് ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ കാർ റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബി ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണപ്പെടുകയായിരുന്നു. മനോജ് അർജുന്‍റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K