07 July, 2023 11:51:30 AM


പ്രണയത്തില്‍ നിന്ന് പിന്മാറി; ഇ​ന്ത്യ​ൻ വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ ജീവനോടെ കുഴിച്ചുമൂടി



അ​ഡ​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ‌​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി കൊ​ന്ന കേ​സി​ൽ മു​ൻ കാ​മു​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. 21-കാ​രി​യാ​യ ജാ​സ്മീ​ൻ കൗ​റി​നെ​യാ​ണ് മു​ൻ കാ​മു​ക​ൻ ത​രി​ക്‌​ജ്യോ​ത് സിം​ഗ് (22) കേ​ബി​ളു​ക​ൾ​കൊ​ണ്ട് വ​രി​ഞ്ഞു​മു​റു​ക്കി ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി​യ​ത്.

2021 മാ​ർ​ച്ച് ആ​റി​ന് ഫ്ലി​ൻ​ഡേ​ഴ്സ് റേ​ഞ്ച​സി​ലാ​ണ് സം​ഭ​വം. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഇ​യാ​ൾ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പ്ര​തി ആ​ദ്യം കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​യാ​ൾ കോ​ട​തി​യി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ​ത്.

ജാ​സ്മി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ക്രൂ​ര​ത കോ​ട​തി​യി​ലാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ലു​ള്ള പ​ക​യി​ലാ​ണ് ജാ​സ്മി​നെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ള​രെ​യ​ധി​കം ആ​സൂ​ത്ര​ണം​ചെ​യ്താ​ണ് പ്ര​തി കൊ​ല​ന​ട​ത്തി​യ​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

കോ​ട​തി​യി​ൽ ആ​ദ്യം കു​റ്റം നി​ഷേ​ധി​ച്ച സിം​ഗ് ജ​സ്മീ​ൻ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നും താ​ൻ മൃ​ത​ദേ​ഹം അ​ട​ക്കം​ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നീ​ടാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ഫ്ളി​ൻ​ഡേ​ഴ്സ് റേ​ഞ്ച​സി​ലു​ള്ള കു​ഴി​മാ​ട​ത്തി​ൽ​നി​ന്ന് ക​ണ്ണു​കെ​ട്ടി ശ​രീ​രം മു​ഴു​വ​ൻ കേ​ബി​ളു​ക​ളാ​ൽ ബ​ന്ധി​ച്ച​നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

അ​ഡ്‌​ലെ​യ്ഡി​ലെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ ജ​സ്മീ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ നി​ന്ന് 650 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഫ്ലി​ൻ​ഡേ​ഴ്സ് റേ​ഞ്ച​സി​ൽ എ​ത്തി​ച്ച് ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K