08 July, 2023 07:23:12 PM


അയർലൻഡിൽ കോട്ടയം സ്വദേശിനിയായ നഴ്സ് അന്തരിച്ചു



ഡബ്ലിന്‍: മലയാളി നഴ്സ് അയർലൻഡിൽ അന്തരിച്ചു. കുറുവിലങ്ങാട് കാളികാവ് സ്വദേശിനിയായ ബിനുമോള്‍ പോളശ്ശേരിയാണ് അന്തരിച്ചത്. ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയൻപറമ്പിൽ ബിനോയ് ജോസിന്‍റെ ഭാര്യയാണ് ബിനുമോള്‍ പോളശ്ശേരി.

അയര്‍ലൻഡിലേക്ക് ആദ്യകാലത്ത് തന്നെ കുടിയേറിയ കുടുംബാംഗങ്ങളിലൊരാളണ് ബിനുമോൾ. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

കോട്ടയം കാളികാവ് പിജെ ഉലഹന്നാന്‍റെയും (റിട്ടയേര്‍ഡ് പ്രൊഫസര്‍) മേരിയുടെയും മകളാണ്. മക്കള്‍: എഡ്വിന്‍, ഈതന്‍, ഇവ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K